Jitha Sharun

Abstract

4.5  

Jitha Sharun

Abstract

വഴിപ്രാർത്ഥന

വഴിപ്രാർത്ഥന

2 mins
393


വഴിപ്രാർത്ഥന 


കുന്തിരികത്തിന്റെ സുഗന്ധം കാറ്റിലൂടെ പടർന്ന് നീല ജനലഴികൾ കടന്നു റോയുടെ മൂക്കിലൂടെ ഹൃദയത്തിലേക്ക് …


“റോയ്”...!!! 


അങ്ങനെ വിളിക്കാൻ ഇന്ന് ആരുമില്ല.


എങ്കിലും അയാൾ കണ്ണിമ ഇളക്കി നോക്കി .

 

വാട്ടർബെഡ് നനഞ്ഞ് വല്ലാത്ത മണം .മാറ്റണമെങ്കിൽ മരുമകൾ വരണം.


ഇല്ല ..

കുന്തിരിക്കത്തിന്റെ മണം പോയിട്ടില്ല .വഴി പ്രാർത്ഥനക്കാർ വീടിനു മുൻപിലൂടെ പോകുമ്പോൾ ഈ മണം അകത്തേക്കു ഒഴുകിവരും .


8 മണിക്കാണ് അവർ പോകുക ,അതുകഴിഞ്ഞ് തുണിയെല്ലാം മാറ്റി കഞ്ഞി തരും.


പിന്നെയും ഈ കിടപ്പ്‌ …


ഈ കിടപ്പു തുടങ്ങിയിട്ടു ആറു മാസം. വയസ്സ് 87 .


“റോയച്ചാ “ 


“ആരാ ഡെയ്സി നീയോ?”


“ അതെ “


“ഇപ്പോഴും നീ എത്ര സുന്ദരി ആയിരിക്കുന്നു “


“നിന്റെ നീല ഹൈഡ്രാഞ്ചിയ പൂവിട്ടു കേട്ടോ ..ലില്ലി പറഞ്ഞു “

ലില്ലി മാത്രമാണ് എന്തെങ്കിലും സംസാരിക്കുന്നത് ..”

അവക്കിപ്പോ പത്തു വയസ്സ് ..അഞ്ചാമത്തെ സന്തതിയുടെ ഏക മകൾ..”


“അതെ “

ഡെയ്‌സി ….പോയോ “


അവൾ എന്നും ഒന്നും പറയാതെ ആണ് പോയിട്ടുള്ളത്.


റോയ് പതുക്കെ മയങ്ങി.


“മോളെ ...അപ്പന് തണുക്കുന്നു .തുണി മാറ്റിത്താ “


“വെളുപ്പിന് നാലു മണിയായപ്പോളേക്കും അപ്പൻ മുക്കിയോ “റീത്ത ഓടിവന്നു എല്ലാം തുടച്ചു വൃത്തിയാക്കി.


നാല് പെൺമക്കൾക്ക് ശേഷം ഉണ്ടായ ഒറ്റമകൻ അലക്സ് അവൻ വിദേശത്തായതു കൊണ്ട് അവന്റെ ഭാര്യ റീത്ത ആണ് ഗൃഹഭരണം.


ഡെയ്സി പോയിട്ടു തളർന്ന തന്നെ സ്വന്തം മകളെ പോലെ ഉറങ്ങാതെ നോക്കുന്ന റീത്ത , അവരുടെ മകൾ ലില്ലി .


ബോധം വരുമ്പോൾ എല്ലാം റോയ് കടന്നു പോയ ജീവിതത്താളുകൾ മറിച്ചു നോക്കും …


സമയം, കാലം, ദിന രാത്രങ്ങൾ എല്ലാം ഒരു മായ ആണ്.


നടന്നു നടന്നു പോകാത്ത സ്ഥലങ്ങൾ ഇല്ല .


വിദേശത്തായിരിക്കുമ്പോൾ ഓടിക്കാത്ത വാഹങ്ങൾ ഇല്ല .


ദിവ്യ അല്ലെ അത് …


അതെ 


ദിവ്യ തന്നെ 


മണി പത്തായി കാണും .എല്ലാ ബുധനാഴ്ചയും വരും.


പെയിൻ ആൻഡ് പാലിയേറ്റീവ് …


എന്തൊക്കെയോ പറയും ..


അവസാനം 

റോയപ്പാപ്പ നമുക് നടക്കേണ്ട”


ഇത് മാത്രം കേട്ടു കണ്ണ് നനയും .


“ബെഡ്‌സോർ കൂടുന്നുണ്ട് ഓയിന്മെന്റ് പുരട്ടണേ ചേച്ചി…” 


റീത്ത തലയാട്ടി.


ഇനിയും എത്ര നാൾ ….


ചെന്തെങ്ങിന്റെ ഓലയുടെ ഇടയിലൂടെ സൂര്യ പ്രകാശം പതിയെ കുറഞ്ഞു വന്നു .


പകൽ രാത്രിക്കു വഴിമാറി കൊടുത്തു.


ണിം.ണിം ണിം ….


അതാ പുറത്തു വഴിപ്രാർത്ഥന ..


മനസ് 8 വയസുകാരെൻതായി ..


“മോനെ റോയ്‌ കുട്ടാ “


അപ്പൻറെ പൊന്നപ്പാ 


“വാടാ “


ഇല്ലപ്പ അമ്മച്ചിടെ ഒപ്പംനിക്കാം ..


നീല ജനൽ അഴികളിലൂടെ കുന്തിരികത്തിന്റെ മണം ഒഴുകി വന്നു …

എല്ലാവരും ദൈവത്തിനെ വിളിച്ചു ..

അയാളുടെ ചുണ്ടുകൾ വറ്റി വരണ്ടു പതുക്കെ മന്ത്രിച്ചു 


“സർവശക്തനായ ദൈവമേ”



Rate this content
Log in

Similar malayalam story from Abstract