JKV NBR

Abstract

3.5  

JKV NBR

Abstract

മൗനം സമ്മതം

മൗനം സമ്മതം

1 min
136


മൗനം സമ്മതം..


മൗനം സമ്മതമാകുന്നതെപ്പോൾ എന്ന് മുനി  കുമാരനോട് ചോദിച്ചു..


മനസ്സിന് സമ്മതമാകുമ്പോൾ എന്ന് കുമാരൻ മറുപടി പറഞ്ഞു..


അപ്പോൾ കുമാരൻ ഞാൻ പഠിപ്പിച്ചത് ഒന്നും ശരിയായി പഠിച്ചിട്ടില്ലെന്ന് മുനിയും ചോദിച്ചു..


നോമിന് അഭ്യാസങ്ങൾ വശമുണ്ടല്ലോ അത് പോരെന്ന് കുമാരനും


കായികക്ഷമതയും ആയുധഭ്യാസം കൊണ്ടും കുമാരന്റെ പഠനം പൂർണ്ണമാകില്ലെന്ന് മുനി പറഞ്ഞു.


എങ്കിൽ അങ്ങ് തന്നെ വിസ്തരിച്ചാലും. എന്താണ് അടുത്ത ഭാഗമെന്ന് കുമാരൻ ചോദിച്ചു.


ആദ്യം ഞാൻ ചോദിച്ചതിനു ശരിയായ ഉത്തരം പറയൂ.. എന്നിട്ട് നമ്മുക്ക് അടുത്ത ഭാഗത്തേക്ക് കടക്കാം.


കുമാരൻ വളരെയധികം തല പുകഞ്ഞാലോചിച്ചിട്ടും കിട്ടിയില്ല. പക്ഷെ അറിയില്ലെന്ന് പറയാനുള്ള മനസ്സ് കുമാരനുണ്ടായില്ല.


ദിവസങ്ങൾ സമയം നൽകിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. 


ഒടുവിൽ മുനി കുമാരനെ വിളിച്ചു ചോദിച്ചു. കുമാരൻ മൗനം പാലിച്ചു നിന്നു. മുനി തുടർന്നു.


അറിയില്ലെന്ന് പറയാൻ കുമാരന് മടിയുണ്ടല്ലേ. എങ്കിൽ ഒരു കാര്യം മനസ്സിലാക്കിക്കോളൂ. കുമാരന്റെ അവസ്ഥയെയാണ് മൗനം സമ്മതം കൊണ്ട് അർത്ഥമാക്കുന്നത്. നമ്മൾക്ക് ഇല്ല എന്ന മറുപടി പറയേണ്ടി വരുന്ന അല്ലെങ്കിൽ എന്ത് പറയും എന്നറിയാത്ത സന്ദർഭങ്ങളിൽ അത് പറയാൻ കഴിയാതെ മൗനം പാലിച്ചു നിൽക്കേണ്ടി വരുന്ന സാഹചര്യങ്ങളെയാണ് മൗനം സമ്മതം എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്.. അല്ലാതെ മനസ്സിന്റെ സമ്മതം എന്നവിടെ ഒറ്റപ്രയോഗം കൊണ്ട് പൂരിപ്പിക്കാൻ സാധിക്കില്ല..



Rate this content
Log in

Similar malayalam story from Abstract