Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

#Celebrate Brother-Sister Bond

SEE WINNERS

Share with friends

സഹോദരി-സഹോദര ബന്ധം ആഘോഷിക്കുക


ഇന്ത്യയിൽ നൂറ്റാണ്ടുകളായി നടക്കുന്ന രക്ഷാബന്ധൻ എന്ന ശുഭ ഉത്സവം, സഹോദരനും സഹോദരിയും തമ്മിലുള്ള അവിഭാജ്യവും നിർമ്മലവുമായ ബന്ധത്തെ കാണിക്കുന്നു. സഹോദരങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ പ്രത്യേക പ്രതീകമാണ് ഈ ഉത്സവം. ഈ ദിവസം, സഹോദരന്മാർക്ക് രക്ഷയോ സംരക്ഷണമോ ലഭിക്കും എന്ന പ്രതീക്ഷയോടെ, സഹോദരിമാർ സഹോദരന്മാരുടെ കൈത്തണ്ടയിൽ ഒരു ചരട് കെട്ടുന്നു. 

കവിതകളിലൂടെയും കഥകളിലൂടെയും നിങ്ങളുടെ സ്നേഹം കാണിച്ചുകൊണ്ട് ഈ പുണ്യമേള ആഘോഷിക്കാൻ സ്റ്റോറി മിറർ നിങ്ങൾക്ക് ഒരു പ്രത്യേക അവസരം നൽകുന്നു. ഈ രക്ഷാബന്ധന് സാഹിത്യത്തിൻറെ ശക്തിയിലൂടെ നമുക്ക് സഹോദരി-സഹോദര ബന്ധം കൂടുതൽ ശക്തിപ്പെടുത്താം.


നിയമങ്ങൾ

1. കഥകളും കവിതകളും മാത്രമേ സ്വീകരിക്കുകയുള്ളൂ

2. ആർക്കും മത്സരത്തിൽ പങ്കെടുക്കാം. മത്സരാർത്ഥിയുടെ പ്രായം സംബന്ധിച്ചു യാതൊരു നിബന്ധനകളുമില്ല.

3. പദങ്ങളുടെ എണ്ണത്തിൽ നിയന്ത്രണമില്ല

4. രക്ഷാബന്ധനെ അടിസ്ഥാനമാക്കിയുള്ള കഥയോ കവിതയോ അയയ്ക്കുക

5. രചനയിൽ കുറ്റകരമോ, അശ്ലീലമോ ആയ വാക്കുകളൊന്നും ഉപയോഗിക്കരുത്; കൂടാതെ മത വികാരങ്ങളെ വ്രണപ്പെടുത്തുന്ന യാതൊന്നും എഴുതരുത്

6. ഏതെങ്കിലും സാഹചര്യത്തിൽ, രചനയെക്കുറിച്ച് എന്തെങ്കിലും തർക്കം ഉണ്ടായാൽ, അതിനു എഴുത്തുകാരൻ ഉത്തരവാദിയായിരിക്കും

7. രചനകൾ മറ്റേതെങ്കിലും എഴുത്തുകാർ കോപ്പി ചെയ്തതായി കണ്ടെത്തിയാൽ, അത് നിരസിക്കപ്പെടും

8. കഥകൾ നിങ്ങളുടെ സ്വന്തം സൃഷ്ടികളാകണം, മറ്റുള്ളവരുടെ കൃതികളുടെ പകർപ്പാവരുത്  

9. സ്റ്റോറി മിറർ എഡിറ്റർ ബോർഡിന്റെ തീരുമാനം അന്തിമമായിരിക്കും

10. എല്ലാ മത്സരാർത്ഥികൾക്കും ഒന്നിലധികം എൻ‌ട്രികൾ‌ അയക്കാവുന്നതാണ്


ഫലങ്ങളും അവാർഡുകളും:

ഫലം 2020 സെപ്റ്റംബർ 05 ന് സ്റ്റോറി മിറർ വെബ്സൈറ്റിൽ പ്രഖ്യാപിക്കും.

ഓരോ ഭാഷയിലെയും മികച്ച 2 കവിതകളുടെയും കഥകളുടെയും രചയിതാക്കൾക്കു സ്റ്റോറി മിററിൽ നിന്ന് "വിജയി ഡിജിറ്റൽ സർട്ടിഫിക്കറ്റും," സ്വർണ്ണ അംഗത്വവും ലഭിക്കും

പങ്കെടുക്കുന്ന എല്ലാവർക്കും 100 രൂപയുടെ സ്റ്റോറി മിറർ ഷോപ്പ് വൗച്ചറും, ഡിജിറ്റൽ പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിക്കും


വിഭാഗങ്ങൾ:

  കഥ

  കവിത


ഭാഷകൾ:

ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒഡിയ, ബംഗ്ലാ എന്നീ ഭാഷകളിൽ രചനകൾ സമർപ്പിക്കാം.


യോഗ്യത:

രചനകൾ സമർപ്പിക്കാനുള്ള കാലയളവ്: 2020 ജൂലൈ 25 (ഉച്ചയ്ക്ക് 12 മണി മുതൽ) 2020 ഓഗസ്റ്റ് 5 വരെ


ബന്ധപ്പെടുക:

ഇമെയിൽ: neha@storymirror.com

ഫോൺ നമ്പർ: +91 9372458287


കുറിപ്പ്: മത്സര ലിങ്ക് വഴി മാത്രം എൻ‌ട്രികൾ സമർപ്പിക്കണം. മത്സരത്തിൽ പങ്കെടുക്കുന്നത് പൂർണ്ണമായും സൗജന്യമാണ്