Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sangeetha S

Classics Inspirational

4.4  

Sangeetha S

Classics Inspirational

സന്ദേശമോ അദൃശ്യം - അമ്മ

സന്ദേശമോ അദൃശ്യം - അമ്മ

1 min
284


നിഴലിനിരുട്ടിലേക്കവളോ മറയവെ,

ഇരുൾ മൂടിയടഞ്ഞൊരാ ചിമ്മിനിയിൽ

നിന്നുതിരുന്ന പുകച്ചുഴിയിലവളോ

പ്രതിബിംബം കാൺകെ;


കഥയിലെ വ്യാഖ്യാനത്താളുകളിലവളോ

നായിക പരിവേഷത്തിനനർഹയെ-

ന്നറിയെ, തെല്ലും പരിഭവമില്ലാതിരുന്നവൾ

പതിയെ നിഴലിലേക്കുള്ളൊരാ 

ദൂരത്തെ അളക്കവെ,


പരാജിതയല്ലാത്തൊരാ പരാജിത-

യാണന്നറിയെ : നിശ്ശബ്ദയായ്

ഇപ്രകാരമൊരു സ്വകാര്യമെൻ

കാതിൽ പതിയെ: എൻ ജീവിതവുമൊരു


മാതൃകയാണു പൈതലെ , സ്ത്രീത്വവും

സ്വത്വവുമില്ലാത്തൊരാ സ്ത്രീജീവിതം;

എന്നിലെ പരാജയം നിന്നിലെ

നേട്ടമെന്നറിയുമ്പോൾ ഞാനോ


വിജയത്തിൻ കരം പുൽകും;

ഞാനോ നിൻ മാതൃത്വത്തിൻ 

കാവലാൾ…



Rate this content
Log in

Similar malayalam poem from Classics