Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Anamika CB

Tragedy Others

3  

Anamika CB

Tragedy Others

സ്നേഹത്തിൻ ബന്ധനം

സ്നേഹത്തിൻ ബന്ധനം

1 min
113


എൻറെ സൗന്ദര്യം കണ്ടിട്ടാണത്രേ

അവർ എന്നെ സ്വന്തമാക്കിയത്.

ആ സൗന്ദര്യം അവർക്ക് നഷ്ടമാകാതിരിക്കാൻ

അവരെന്നെയീ കൂട്ടിൽ ബന്ധനസ്ഥയാക്കി.

എനിക്കുവേണ്ടി അവരെല്ലാം ചെയ്യുന്നുവെന്ന്

അവർ വാദിക്കുന്നു.

അതവരുടെ സ്വാർത്ഥതയാണെന്ന് ഞാനും.


ദിനവും സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന,

സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന

ഹേ, മനുഷ്യരെ...

നിങ്ങൾ കാണാതെ പോകുകയോ

എൻറെ സ്വാതന്ത്ര്യം?

നിങ്ങളെന്നെ സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു,

നിങ്ങൾക്കുവേണ്ടി മാത്രം...

എനിക്കുവേണ്ടിയല്ല...

നിങ്ങളുടെ ആനന്ദത്തിനായ്...

എന്റേതിനല്ല...

എനിക്കുവേണ്ടിയായിരുന്നെങ്കിൽ

എൻറെ സന്തോഷം എവിടെയെന്ന് 

നിങ്ങൾ കാണാതെ പോകില്ലായിരുന്നു.


നിങ്ങളെന്നെ നിങ്ങളുടെതാക്കിയപ്പോൾ,

നഷ്ടമായത് എനിക്കല്ലേ...

എന്നെതന്നെ...


Rate this content
Log in

Similar malayalam poem from Tragedy